കോ​പ്പ അ​മേ​രി​ക്ക : കൊ​ളം​ബി​യ​യെ ത​ക​ർ​ത്ത് പെ​റു

0
72

 

കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഗ്രൂ​പ്പ് എ-​യി​ൽ കൊ​ളം​ബി​യ​യെ ത​ക​ർ​ത്ത് പെ​റു​വി​ന് ആ​ദ്യ വി​ജ​യം. ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് പെ​റു​വി​ൻറെ വി​ജ​യം.

17-ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ പീ​ന​യു​ടെ ഗോ​ളി​ലൂ​ടെ പെ​റു​വാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 53-ാം മി​നി​റ്റി​ൽ കൊ​ളം​ബി​യ​യു​ടെ മി​ഗ്വേ​ൽ ബോ​ർ​ഹ പെ​നാ​ൽ​റ്റി​യി​ലൂ​ടെ സ​മ​നി​ല ഗോ​ൾ നേ​ടി.

64-ാം മി​നി​റ്റി​ലാ​ണ് കൊ​ളം​ബി​യ​യു​ടെ നെ​ഞ്ചു ത​ക​ർ​ത്ത ഗോ​ൾ പി​റ​ന്ന​ത്. യാ​ര മി​ന​യു​ടെ സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ പെ​റു 2-1ന് ​ജ​യി​ച്ചു. ഈ ​വി​ജ​യ​ത്തോ​ടെ പെ​റു നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി.