കുട്ടികൾക്ക് പഠനോപകരണം നല്കാൻ സൈക്കിളിലെത്തി മുൻ മന്ത്രി സി.രവീന്ദ്രനാഥ്

0
20

അരണാട്ടുകര ഗവ യു പി സ്കൂളിൽ എസ് എഫ് ഐ തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ഉദ്‌ഘാടനം ചെയ്യാൻ അതിഥിയെത്തിയത് കണ്ട പൊതുജനം അമ്പരന്നു. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി സൈക്കിളിലാണ് ഉദ്‌ഘാടകൻ എത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി സി.രവീന്ദ്രനാഥൻ സൈക്കിളിൽ ഉദ്‌ഘാടനത്തിനെത്തിയത്.

കോവിഡ് കാലമായതിനാൽ പതിവ് പഠനോപകരണ വിതരണം വിപുലമായ രീതിയിൽ നടത്താൻ ഇക്കുറി എസ് എഫ് ഐ തീരുമാനിച്ചത്. പഠനോപകരണ വണ്ടി ഉൾപ്പടെ പല പരിപാടികളും സംസ്ഥാനത്തൊട്ടാകെ നടക്കുന്നുണ്ട്. അരണാട്ടുകര ഗവ യു പി സ്കൂളിൽ മുൻ മന്ത്രി ഉദ്‌ഘാടനം കഴിഞ്ഞു സൈക്കിളിൽ മടങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.