രാജ്യത്ത് 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,576 മരണം

0
15

 

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്. രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്.

24 മണിക്കൂറിനിടെ 1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിന്‍ നല്‍കി.

ജൂണ്‍ 19 വരെ 39,10,19,083 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 18,11,446 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. അറിയിച്ചു.