അനിരുദ്ധ്.പി.കെ
സാമൂഹ്യമാധ്യമമായ ട്വിറ്ററിന് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിബന്ധനങ്ങൾ പാലിക്കാനുള്ള അവസാന അവസരവും പിന്നിട്ടതോടെയാണ് ട്വിറ്ററിന് പൂട്ടിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഉടൻ പുറത്ത് വിടും. കഴിഞ്ഞ ദിവസം മുസ്ലിം വയോധികന്റെ താടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ വന്ന വീഡിയോയുടെ സത്യാവസ്ഥ അന്വേഷിക്കുന്ന ഗാസിയാബാദ് പോലീസ് ട്വിറ്റെർ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
വിഡിയോ വർത്തയാക്കിക്കിയ മാധ്യമങ്ങൾക്കും ഗാസിയാബാദ് പോലീസ് നോട്ടീസ് അയച്ചിരുന്നു. സംഭവം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ഗാസിയാബാദ് പോലീസ് വയോധികന്റെ മൊഴിയെടുത്തിരുന്നു. തന്നെ ആരും നിര്ബന്ധിച്ചില്ല എന്ന് ടിയാൻ വെളിപ്പെടുത്തിയതോടെയാണ് ട്വിറ്ററിനെ പൂട്ടാൻ നിന്ന കേന്ദ്ര സർക്കാരിന് മുതൽക്കൂട്ടായത്.
കേന്ദ്ര സർക്കാരിനെയും ബിജെപി നേതാക്കളെയും വിമർശിക്കുകയും, അവരുടെ പല വിവാദ സംഭവങ്ങളും പുറത്ത് കൊണ്ട് വരികയും ചെയ്യുന്നതിൽ ട്വിറ്റർ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും പ്രതിപക്ഷ ശബ്ദമായി മാറുന്ന തരത്തിലേക്ക് ഇന്ത്യയിൽ ട്വിറ്റർ മാറിയിരുന്നു. കേന്ദ്ര സർക്കാരിനെയും ബിജെപി നേതാക്കളെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്ന ഹാൻഡിലുകൾ poottanamennum atharam ഹാൻഡിലുകൾ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നും പുതിയ നിർദേശത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ട്വിറ്ററിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമനകൾക്കെതിരെയും സമാന രീതിയിൽ മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരിന്റെ പുതിയ നയം ഫേസ്ബുക് അംഗീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത് ഒഴിവാക്കണം എന്ന പ്രധാന നിർദേശം അംഗീകരിക്കാത്ത ട്വിറ്റർ തീരുമാനത്തിനെതിരെയാണ് പുതിയ നീക്കം. ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ട്വിറ്റർ ഇന്ത്യ മേധാവിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.ഹാജരാകുന്ന പക്ഷം അറസ്റ്റിലേക്ക് നീങ്ങാനും സാധ്യത നിലനിൽക്കുന്നുണ്ട്. പുതിയ പോളിസി അംഗീകരിച്ചാൽ മാത്രമേ ഇനി ഇന്ത്യയിൽ ട്വിറ്ററിന് പ്രവർത്തിക്കാനാകൂ എന്നതാണ് വസ്തുത.