വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ് സർട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി 

0
77

 

മോട്ടോർ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്ക് ഈ വർഷം സെപ്റ്റംബർ 30 വരെ കാലാവധിയുണ്ടാവും.

ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവയും സെപ്റ്റംബർ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ രേഖകൾക്കാണ് കാലയളവ് നീട്ടിക്കിട്ടുക.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതർ ഇതനുസരിച്ചു വേണം നടപടികൾ സ്വീകരിക്കാൻ.