സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവച്ച് ലക്ഷദ്വീപ് ഭരണകൂടം

0
78

 

ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവച്ച് ലക്ഷദ്വീപ് ഭരണകൂടം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിന്മാറ്റം.

ലക്ഷദ്വീപ് റവന്യൂ ആക്ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപാണ് കൊടി നാട്ടിയത് . ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയരുന്നത്. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കില്ലെന്ന് ദ്വീപ് ബിജെപി നേതൃത്വം പറയുന്നു.