Friday
9 January 2026
30.8 C
Kerala
HomePoliticsകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: കെ.സുധാകരന്റെ സ്ഥാനമേൽക്കൽ ചടങ്ങിലെത്തിയവർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: കെ.സുധാകരന്റെ സ്ഥാനമേൽക്കൽ ചടങ്ങിലെത്തിയവർക്കെതിരെ കേസ്

 

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സ്ഥാനമേൽക്കൽ ചടങ്ങിലെത്തിയവർക്കെതിരെ കേസ്.

വെള്ളയമ്പലം ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിന് പ്രദേശിക നേതാക്കളടക്കം നൂറോളം പേർക്കെതിരേ കേസെടുക്കും.

പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കെ.പി.സി.സി ഓഫീസിൽ തിക്കും തിരക്കും ഉണ്ടാക്കിയതിനാണ് സ്വമേധയാ കേസെടുത്തത്. മണക്കാട് സുരേഷ്, മണ്ണാമൂല രാജേഷ്, സജു കവടിയാർ, കല്ലംപള്ളി ഹരിദാസ്, സുദർശനൻ, പാളയം ഉദയൻ തുടങ്ങിയ പ്രദേശിക നേതാക്കളടക്കം കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചായിരുന്നു. നേതാക്കളും പ്രവർത്തകരും ഇന്ദിരാഭവനിൽ തിക്കിത്തിരക്കി. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു ചടങ്ങുകൾ. എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു.

RELATED ARTICLES

Most Popular

Recent Comments