കേരളത്തിൽ ത‌ടങ്കൽ പാളയങ്ങൾ ഉയരുന്നു, വാർത്തയുടെ വസ്തുതയെന്ത് ?

0
88

 

കേന്ദ്ര നിർദ്ദേശമനുസരിച്ച് തടങ്കൽ പാളയങ്ങൾ നിർമ്മാക്കാൻ കേരളം നടപടി തുടങ്ങി. മാധ്യമം ദിനപത്രത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തയാണിത്. പൗരത്വ ഭേദ​ഗതി നിയമമനുസരിച്ച് ഇന്ത്യൻ പൗരത്വം നഷ്ടമാകുന്നവരെ പാർപ്പിക്കാൻ കേരളവും തടങ്കൽ പാളയങ്ങൾ നിർമ്മിക്കുന്നു എന്നാണ് വാർത്തയുടെ സമഗ്ര രൂപം.

രാജ്യത്തെ ന്യൂനപക്ഷ വിഭാ​ഗത്തിനിടയിൽ ഈ വാർത്തയുണ്ടാക്കുന്ന ആഘാത്തെക്കുറിച്ച് ധാരണയില്ലാത്തവരല്ല മാധ്യമം പ്രത്രത്തിന്റെ എഡിറ്റോറിയലും പത്രത്തിനെ നിയന്ത്രിക്കുന്ന ജമാ അത്തെ ഇസ്ലാമിയും. കൃത്യമായി ടാർ​ഗെറ്റ് ചെയ്ത് തൊടുത്തൊരു വെടിയുണ്ടയാണീ വാർത്ത.

വലതുപക്ഷ അജണ്ടയെന്ന വിഷം കുത്തിവെച്ച വാർത്ത. തിരുവനന്തപുരത്തും തൃശ്ശൂരുമാണ് ഇത്തരം തടങ്കൽ പാളയങ്ങൾ നിർമ്മിക്കുകയെന്നും ഇതിനുള്ള നടപടികൾ പുരോ​ഗതിയിലാണെന്നും വാർത്തയിൽ സൂചിപ്പിക്കുന്നു.

പത്രം മാധ്യമമായതുകൊണ്ട് ഇതു സംബന്ധിച്ച വസ്തുതയെന്തനറിയാൻ സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ടു. ടൂറിസ്റ്റു വിസയിൽ കേരളത്തിലെത്തി വിസാ കാലാവധി തീർന്ന് പലകാരണങ്ങൾ കൊണ്ടും സംസ്ഥാനത്തു തന്നെ തങ്ങുന്നവരെ കോടതി പരിസരങ്ങളിലോ ജയിലുകളിലോ താമസിപ്പിക്കരുത് എന്ന് കോടതി നിർദേശമുണ്ടായിരുന്നു.

ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അത്തരക്കാർക്ക് സൗജന്യമായി താമസിക്കാൻ സൗകര്യമൊരുക്കുന്നതാണെന്നാണ് ഇവയെന്ന് വകുപ്പ് കൃത്യമായി വ്യക്തമാക്കി തന്നു. മാധ്യമം പത്രം മാത്രം വയ്ക്കുന്നവർ നിങ്ങളുടെ വീടുകളിൽ അടിയന്തരമായി ഒരു ടെലഫോൺ ഡയറകട്ടറി കരുതുക, വാർത്തകളുടെ വസ്തുത അതത് വകുപ്പുകളി‍ൽ ബന്ധപ്പെട്ടാൽ അവർ വ്യക്തമാക്കി തരും.

നുണയും അപവാദ പ്രചരണവും കുത്തിത്തിരിപ്പും “മാധ്യമം” സ്കൂൾ ഓഫ് ജേർണലിസത്തിലെ അടിസ്ഥാന തിയറികളാണ്. ഇ‌ടതുപക്ഷത്തിനും പിണറായി സർക്കാരിനുമെതിരെ എന്ത് നുണയുമെടത്ത് പ്രയോ​ഗിക്കാം. ഏതു തരത്തിൽ വേണമെങ്കിലും വസ്തുതകൾ വളച്ചോടിക്കാം.

വലതുപക്ഷത്തിന് കുഴലൂത്ത് നടത്തുന്ന ഇത്തരം വാർത്ത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുന്നവർ തിരിച്ചറിയേണ്ടത് നിങ്ങൾ കാശ് കൊടുത്ത് വാങ്ങുന്നത് പച്ചക്കളമാണ്. വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് വിൽക്കുന്ന വിസർജനമാണ് പുലർച്ചെ നിങ്ങളുടെ വീട്ടുമുറ്റത്ത് വന്ന് വീഴുന്നത്.

വർണ്ണക്കടലാസിന്റെ തിളക്കം കാണുമ്പോൾ നാം കരുതും എന്തൊരു സുന്ദരമിവ എന്ന്. പത്ത് വാർത്തകളിൽ ശരിയുടെ കണികയുണ്ടെങ്കിൽ പതിനൊന്നാമതേത് കൊടും വിഷമായിരിക്കും. മാധ്യമം പത്രം കാലങ്ങളായി സ്വീകരിക്കുന്ന സമീപനമാണിത്. തെറ്റാണെന്ന് ഉറപ്പുള്ള ഒരു വാർത്ത മൂന്ന് കോളത്തിലായി ബോർഡറോഡ് കൂടി പ്രസ​ദ്ധീകരിക്കുന്നു. തെറ്റിധരിപ്പിച്ച് ജനങ്ങളെ സർക്കാരിനെതിരാക്കാനുള്ള ശ്രമം.

ബാബരീ മസ്ജിദ് തകർക്കപ്പെട്ടപ്പോഴും പൗരത്വ ഭേദഗതി നിയമം പാർലമെൻ്റിൽ കൊണ്ടു വന്നപ്പോഴും മുത്വലാഖ് ബിൽ ഇന്ത്യൻ നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോഴും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും മാധമം പിൻന്തുണക്കുന്ന രാഷ്ട്രീയ മുന്നണി സ്വീകരിച്ച നിലപാടുകൾ എന്തായിരുന്നു.

കാവി ട്രൗസർ ഏമാൻമാരുടെ തോളിൽ കൈയ്യിട്ട് നടക്കുന്നവരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ വരുന്നത്. ഇടതു പക്ഷത്തിന് ഒരു നയമുണ്ട്. അത് ഇവിടുത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയതുമാണ്. ഇവിടെ ഒരു കരുതൽ തടങ്കൽ പാളയവും ഉയരില്ലെന്ന് അദ്ദേഹം ജനത്തെ സാക്ഷിയാക്കി അടിവരയിട്ട് പറഞ്ഞതാണ്. ഇടയ്ക്കിടക്ക് നിലപാട് മാറ്റാൻ ജമാ അത്തെ പഠിച്ച സ്കൂളല്ല ഇടതുപക്ഷത്തിന്റേതെന്ന് ഓർക്കണം.

 

പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും ജനങ്ങളോട് പറഞ്ഞതെന്തോ അതു നടത്തുക തന്നെ ചെയ്യും. അതിൽ ഒരു സംശയവും ആർക്കും വേണ്ട. പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നാടുകടത്താൻ പോകുന്ന മുസ്ലിങ്ങളെ താമസിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്നവർ നടത്തുന്ന കുപ്രചരണങ്ങൾ ആരുടെ രക്ഷക്കു വേണ്ടിയാണെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക.

മാർട്ടിൻ ലൂതർ കിങ്ങ് പറഞ്ഞത് പോലെ “സന്ദിഗ്ധ ഘട്ടങ്ങളിൽ ശത്രുക്കൾ പറഞ്ഞതോ പ്രവൃത്തിച്ചതോ അല്ല, മിത്രങ്ങളെന്ന് നാം കരുതിയവരുടെ മൗനമായിരിക്കും നമ്മെ അസ്വസ്ഥമാക്കുക” എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെപ്പോലെ അത്തരം വഞ്ചകപ്പരിഷകൾക്ക് ഇപ്പോഴും കള്ളക്കഥകൾ മെനഞ്ഞ് വെഞ്ചാമരം വീശുന്നവരെക്കാൾ വലിയ ചതിയൻമാർ മറ്റാരുണ്ട്?

പിണറായി വിജയനെ മൂക്കിലൂടെ വലിച്ചു കളയുമെന്ന് വീമ്പിളക്കിയിട്ട് അദ്ദേഹത്തിൻ്റെ ഒരു രോമകൂപത്തിൽ പോലും സ്പർശിക്കാൻ കഴിയാത്തതിൻ്റെ കലിപ്പാണ് നുണപ്പാട്ടുകൾ പാടി കരഞ്ഞു തീർക്കുന്നത്.