BIG BREAKING…മുട്ടിൽ മരം മുറി പ്രതിപക്ഷത്തിന് ബൂമറാങ്ങായി,ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മന്ത്രിക്ക് കത്ത് നൽകി

0
83

അനിരുദ്ധ്.പി.കെ

മുട്ടിൽ മരം മുറി വിഷയം പ്രതിപക്ഷത്തിന് ബൂമറാങ്ങാകുന്നു. മരം മുറിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബത്തേരി എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ ഐ സി ബാലകൃഷ്ണൻ നൽകിയ കത്ത് പുറത്ത് വന്നു. മരം മുറിക്കാൻ അനുമതി നൽകുന്ന ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കണമെന്നും, എത്രയും പെട്ടെന്ന് അത് നടപ്പിലാക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയിരുന്നു. വളരെയധികം പ്രാധാന്യം അർഹിക്കുന്ന വിഷയം എന്ന തലക്കെട്ടോടെയാണ് നിവേദനം നൽകിയത്. പ്രതിപക്ഷ നേതാവ് ആ നിവേദനം മന്ത്രിക്കും കൈമാറി.വിവാദ ഉത്തരവിനെ അനുകൂലിക്കുകയും അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്രതിപക്ഷമാണ് ഇപ്പോൾ സർക്കാരിനെതിരെ വാളെടുക്കുന്നതും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയ പ്രതിപക്ഷത്തിന് ഐ സി ബാലകൃഷ്ണന്റെ കത്ത് ഇരുട്ടടിയായി.ഉത്തരവ് നടപ്പിലാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നും കത്തി ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെടുന്നുണ്ട്. അതായത് മുട്ടിലിൽ മരം മുറിക്കാൻ പ്രതിപക്ഷവും അനുമതി തേടി എന്ന് വ്യക്തം. മരം മുറി വിഷയത്തിൽ യു ഡി എഫ് നേതാക്കൾക്കും പങ്കുണ്ട് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ മണിക്കുന്ന് മലയിൽ അനധികൃതമായ മരം മുറിക്കലും വനഭൂമി കയ്യേറി റോഡ് വെട്ടലും നടന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐ സി ബാലകൃഷ്ണന്റെ കത്ത് പുറത്ത് വരുന്നത്. ഇതോടെ സംഭവത്തിൽ പ്രതിപക്ഷത്തിനും പങ്കുണ്ട് എന്ന് തെളിയുകയാണ്.