Saturday
10 January 2026
31.8 C
Kerala
HomePoliticsകെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

 

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും. കൂടാതെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതലയേൽക്കും. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 11നും 11.30നും ഇടയിലാണ് ചടങ്ങുകൾ നടക്കുക.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ രാവിലെ 10 മണിക്ക് ഹാരാർപ്പണം അർപ്പിക്കുന്ന സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും.

പത്തരയോടെ കെ സുധാകരൻ കെപിസിസി ആസ്ഥാനത്ത് എത്തും. തുടർന്ന് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.
ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തിൽ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് നീക്കം ആരംഭിച്ചു.

സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നേതാക്കളുമായി ആശയവിനിമയം നടത്തും. അതേ സമയം പുനസംഘടനയുടെ കാര്യത്തിൽ കെ സുധാകരൻ ഏകപക്ഷീയമായി പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ ഗ്രൂപ്പുകൾ കടുത്ത അതൃപ്തിയിലാണ്.

RELATED ARTICLES

Most Popular

Recent Comments