ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 96.76 രൂപയും ഡീസലിന് 93.11 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമായി. 16 ദിവസത്തിനിടെ ഒൻപതാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.