കോവിഡ് വാക്‌സിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ.
18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്‌സിൻ എടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിർബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിനേഷൻ നടപടിൾ വേഗത്തിലാക്കാനും രാജ്യത്ത് പലയിടത്തും ശ്രദ്ധയിൽപെട്ട വാക്‌സിൻ വിരുദ്ധത തടയാനുമാണ് പുതിയ നടപടി. ഗ്രാമീണ മേഖലകളിൽ ഉൾപ്പടെ വാക്‌സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.എന്നാൽ പുതിയ ഭേദഗതി എന്ന് നിലവിൽ വരുമെന്ന് കെടനാരം അറിയിച്ചിട്ടില്ല.