മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍, അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നും ഭീഷണി

0
30

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കളിച്ചാൽ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നാണ് എ എന്‍ രാധാകൃഷണന്‍ പരസ്യമായി ഭീഷണി മുഴക്കിയത്. പിണറായിയുടെ മക്കളെ ജയിലിലടക്കുമെന്നും മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി.

തിരുവനന്തപുരം പാളയത്ത് ബിജെപി സംഘടിപ്പിച്ച സത്യഗ്രഹത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാധാകൃഷ്‍ണന്റെ ഭീഷണി. കുഴൽപ്പണക്കടത്ത് കേസുമായി നടത്തുന്ന അന്വേഷണത്തിന്റെ പേരിലാണ് രാധാകൃഷ്‌ണൻ ഉറഞ്ഞുതുള്ളിയത്. കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ട് ബിജെപിയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കടുത്ത പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണന്റെ അതിരുവിട്ട പ്രകടനം.