ലോക്ഡൗൺ ; കരാർ ജീവനക്കാർക്ക് മുഴുവൻ വേതനം

0
34

ഏപ്രിൽ 21 മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച മേയ് 8 വരെ പ്രവൃത്തി ദിവസങ്ങ ളുടെ 50 ശതമാനമോ അതിലധി കമോ ദിവസങ്ങൾ ജോലിക്കു ഹാജരായ ദിവസ വേതന, കരാർ തൊഴിലാളികൾക്ക് മുഴുവൻ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി.

50 ശതമാനത്തിൽ കുറവു ദിവസങ്ങളിൽ ഹാജരായ വർക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളം മാത്രമേ നൽകൂ. അവശ്യ സർവീസ് വകുപ്പുകളിൽ ജോലി നോക്കുന്ന കരാർ, ദിവസ വേതന ജീവനക്കാർ വർക്ക് ഹോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജോലി ചെയ്യു ന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവൻ വേതനം നൽകും.