യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം, പെണ്‍കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ആറുപേര്‍ അറസ്റ്റില്‍

0
69

ഉത്തര്‍പ്രദശില്‍ വീണ്ടും കൂട്ടബലാത്സംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് എട്ടംഗസംഘം മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തത്. ലഖ്നോവിലെ മാണ്ടിയാവിലാണ് സംഭവം. ഇറ്റൗന്‍ജയില്‍ താമസിക്കുന്ന പെണ്‍കുട്ടി രാവിലെ മാതാവിനോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിപോയിരുന്നു . ഓട്ടോ ഡ്രൈവറായ മുഖ്യപ്രതി ഇക്രാമുദ്ദീന്‍ വഴിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ കാണുകയും ജോലി നല്‍കാമെന്ന വാ​ഗ്ദാനം നല്‍കി മാണ്ഡിയാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

തുടർന്ന് കൂട്ടുകാരെ വിളിച്ചുവരുത്തിയശേഷം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ മുറിയിൽ ഉപേക്ഷിച്ചശേഷം അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിൽ ഇക്രാമുദ്ദീന്‍, സുഹൃത്തുക്കളായ ഷക്കീല്‍ എന്ന ഛോട്ടു, ഉത്തം ശര്‍മ, മുഹമ്മദ് നഫീസ്, നൂര്‍ മുഹമ്മദ്, പന്നു, റിതേഷ് യാദവ്, ഭോല എന്നിവർക്കെതിരെ കേസെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.