പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല: ഡല്‍ഹി ഹൈക്കോടതി

0
18

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി ഉ​റ​പ്പു​ന​ല്‍‌​കു​ന്ന പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭീ​ക​ര​വാ​ദ​വും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് പൗരത്വ പ്രക്ഷോഭ കേസുമായി ബന്ധപ്പെട്ട് അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്ക് ജാ​മ്യം അനുവദിക്കവേ കോടതി നിരീക്ഷിച്ചു.

വ​നി​താ അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ ന​താ​ഷ ന​ര്‍​വാ​ള്‍, ദേ​വ​ങ്ക​ണ ക​ലി​ത, ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ര്‍​ഥി​നി ആ​സി​ഫ് ഇ​ക്ബാ​ല്‍ ത​ന്‍​ഹ എ​ന്നി​വ​ര്‍​ക്കാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സി​ദ്ധാ​ര്‍​ഥ് മൃ​ദു​ല്‍, അ​നു​പ് ജ​യ​റാം ഭം​ഭാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ബെഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 2020 മെ​യ് മാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.
പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദവും രണ്ടാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച്‌ നല്‍കിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിദ്ധരിക്കേണ്ടതില്ല.

ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിച്ച്‌ പോകുന്നതാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യത്തിന് വിഷമകരമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്കുക​യും പാ​സ്പോ​ര്‍​ട്ട് കൈ​മാ​റു​ക​യും വേണമെന്നാണ് ജാ​മ്യ​വ്യ​വ​സ്ഥ.