കോപ്പ അമേരിക്ക; അർജന്റീനക്ക് സമനിലയോടെ തുടക്കം

0
113

 

കോപ്പ് അമേരിക്കയിൽ അർജന്റീനയ്ക്ക് സമനിലയോടെ തുടക്കം. അർജന്റീന തന്നെയാണ് കളിയുടെ തുടക്കം മുതൽ മൈതാനം നിറഞ്ഞ് കളിക്കുകയും എണ്ണമറ്റ ഗോളവസരങ്ങൾ തുറക്കുകയും ചെയ്തത്.

എന്നിട്ടും ടീമിന് സമനില വഴങ്ങേണ്ടി വന്നു. ലയണൽ മെസ്സിയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് അർജന്റീന ചിലിയോട് സമനില വഴങ്ങിയത്. ശനിയാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

മറഡോണ സ്മരണയിൽ ഒരുക്കിയ കാഴ്ച വിസ്മയത്തോടെയാണ് കോപ അമേരിക്കയിൽ രണ്ടാം ദിനം കളിയുണർന്നത്. ആദ്യ പകുതിക്കു പിരിയാൻ 12 മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു മെസ്സിയുടെ ഗോൾ.

ഫൗൾ ചെയ്യപ്പെട്ടതിന് ലഭിച്ച ഫ്രീകിക്ക് മുന്നിൽ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ച ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോൾവല ചുംബിച്ചതോടെ ലീഡ് പിടിച്ചത് രണ്ടാം പകുതിയിൽ കളഞ്ഞുകുളിച്ചാണ് ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്.

, 73ാം മിനിറ്റിൽ അർതുറോ വിദാലിനെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനാൽറ്റി അർജന്റീന ഗോളി തടുത്തിട്ടെങ്കിലും ഓടിവട്ട വർഗാസ് ഹെഡ് ചെയ്തിടുകയായിരുന്നു.