ലോക്ക്ഡൗണിനെതുടർന്ന് അസമില്‍ കുടുങ്ങിയ ബസിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

0
39

ലോക്ക്ഡൗണിനെതുടർന്ന് അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരന്‍ ബസിനകത്ത് തൂങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിതാണ് ആത്മഹത്യ ചെയ്തത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്. കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുകയാണ്.

പെരുമ്പാവൂരില്‍നിന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണ്‌ ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി. ഇതോടെയാണ് ബസ് ജീവനക്കാർ പ്രതിസന്ധിയിലായത്.