38 ഭാര്യമാർ, 89 മക്കൾ-: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവൻ അന്തരിച്ചു

0
69

ലോകത്തെ ഏറ്റവും വലിയ കുടുംബത്തിൻറെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു. 76 വയസ്സായിരുന്നു. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു​. വീട്ടിൽ ചികിത്സയിലിരിക്കുന്നതിനിടെ സ്​ഥിതി വഷളായതിനെ തുടർന്ന്​ ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മി​സോറാം മുഖ്യമന്ത്രി സോറാംതാങ്കയാണ്​ സിയോണയുടെ മരണം ട്വിറ്ററിലൂടെ സ്​ഥിരീകരിച്ചത്​. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉൾപ്പെടുന്നതാണ്​ ചനയുടെ കുടുംബം. ലോക​​ശ്രദ്ധ നേടിയിരുന്ന ചനയുടെ വലിയ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു.