പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധനവില വർദ്ധിച്ചു

0
121

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊ​ച്ചി​യി​ല്‍ ഒ​രു ലീ​റ്റ​ര്‍ പെ​ട്രോ​ളി​ന് 96.51 രൂ​പ​യും ഡീ​സ​ലി​ന് 91.97 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 98.45 രൂ​പ​യാ​യി. ഡീ​സ​ലി​ന് 93.79 രൂ​പ​യാ​യി. 42 ദി​വ​സ​ത്തി​നി​ടെ 24 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല കൂ​ട്ടു​ന്ന​ത്.