ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ സ്റ്റെഫാനോസ് സിസിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്.
അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിസിപാസിനെ പാസ് ചെയ്യാൻ ജോക്കോവിച്ചിനായത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ട ശേഷമായിരുന്നു സെർബിയൻ താരത്തിൻറെ ഗംഭീര തിരിച്ചുവരവ്.ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന സിസിപാസിനെ തൻറെ പരിചയസമ്പത്തുകൊണ്ട് മറികടക്കുകയായിരുന്നു ജോക്കോവിച്ച്. സ്കോർ: 6-7 (6-8), 2-6, 6-3, 6-2, 6-4.
ജോക്കോവിച്ചിൻറെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടവും 19 ാം ഗ്രാൻഡ് സ്ലാം കിരീടവുമാണിത്. നാല് ഗ്രാൻഡ് സ്ലാമുകളും ഒന്നിലേറെ തവണ നേടുന്ന ഏകതാരമെന്ന റിക്കാർഡും ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി.