കോപ്പ അമേരിക്ക; ആദ്യ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

0
83

 

കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ തോൽപ്പിച്ചത്.

മാർകിന്യോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവരാണ് ബ്രസീലിന്റെ ഗോൾ സ്‌കോറർമാർ. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മർ തകർപ്പൻ ഫോമിലായിരുന്നു.

23-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്രി​സീ​ലി​ൻറെ ആ​ദ്യ ഗോ​ൾ.64-ാം മി​നി​റ്റി​ലാ​യി​രു​ന്നു നെ​യ്മ​റി​ൻറെ ഗോ​ൾ .89-ാം മി​നി​റ്റി​ലാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ അ​വ​സാ​ന ഗോ​ൾ പി​റ​ന്ന​ത്. കോ​വി​ഡ് മൂ​ലം വെ​ന​സ്വേ​ല പ​ക​ര​ക്കാ​രെ ഇ​റ​ക്കി​യാ​ണ് ക​ളി​ച്ച​ത്. എ​ന്നി​ട്ടും ഭേ​ദ​പ്പെ​ട്ട പ്ര​തി​രോ​ധം കാ​ഴ്ച​വ​യ്ക്കാ​ൻ വെ​ന​സ്വേ​ല​യ്ക്കും സാ​ധി​ച്ചു.