“കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല” അനശ്വര വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ ജന്മദിനം ഇന്ന്

0
457

ചെഗുവേരയുടെ സ്മരണകൾ ഇന്നും കത്തിജ്വലിച്ച് നിൽക്കുകയാണ്. ഇന്ന് വിപ്ലവ നായകൻ ചെഗുവേരയുടെ ജന്മദിനമാണ്. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പറയാത്ത കമ്മ്യൂണിസ്റ്റ്കാരുണ്ടാകില്ല.

1928 ജൂൺ 14ന് അർജന്റീനിയയിലെ റൊസാനിയോയിലാണ് അദ്ദേഹം ജനിച്ചത്. സാമ്രാജ്യത്തത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി .എന്നാൽ മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര.

കേരളമെന്ന ഈ കൊച്ചുദേശം ചെയെ ഒരു വികാരം പോലെ നെഞ്ചേറ്റിയവരുടെ കൂടി നാടാണ്. സത്യത്തിൽ കേരളം ഇത്രയധികം തങ്ങളോടു ചേർത്തുനിർത്തിയ മറ്റൊരു വിപ്ലവകാരിയില്ല. ലോകം കണ്ട ഏറ്റവും സമ്പൂർണ്ണനായ വിപ്ലവകാരിയായി ചെയെ മാറ്റുന്നതും സമാനതകളില്ലാത്ത ഈ ജീവിതമാണ്.