12 ജില്ലയിൽ യെല്ലോ അലർട്ട് ; കനത്തമഴ, കാറ്റിന്‌ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌

0
31

ഞായറാഴ്ച പാലക്കാട്‌, വയനാട്‌ ഒഴിച്ചുള്ള 12 ജില്ലയിൽ ശക്തമായ മഴ പെയ്യും യെല്ലോ അലെർട് . തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്‌.

ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും അതിശക്തമായ മഴയാണ്‌ (ഓറഞ്ച്‌ അലർട്ട്‌). താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ,- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ബുധനാഴ്ചവരെ കേരള -കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും കാറ്റിന്‌ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌.