അസമിൽ രണ്ട് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കൾ

0
77

 

അസമിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.

പതിനാറും പതിനാലും വയസുള്ള ബന്ധുക്കളായ പെൺകുട്ടികളെ ഗ്രാമത്തിലെ വനത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലുപേരെ കസ്റ്റഡിയിലെടുത്തതായും പൊലിസ് അറിയിച്ചു.