സംസ്​ഥാനത്ത്​ ജൂൺ 16 വരെ ശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലവസ്​ഥ വകുപ്പ്

0
89

 

സംസ്​ഥാനത്ത്​ ജൂൺ 16 വരെ ശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലവസ്​ഥ വകുപ്പ്​. ഇടിമിന്നലോട്​ കൂടിയ ശക്തമായ മഴക്കാണ്​ സാധ്യത. പാലക്കാട്​, വയനാട്​ ഒഴികെ 12 ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 15ന്​ ഇടുക്കി, കണ്ണൂർ, കോഴിക്കോട്​ ജില്ലകളിലും 16ന്​ കോഴിക്കോട്​, കണ്ണൂർ ജില്ലകളിലും ഓറഞ്ച്​ അലർട്ട്​​ പ്രഖ്യാപിച്ചിട്ടുണ്ട്​.

കേരള ലക്ഷദ്വീപ്​ തീരത്ത്​ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കടൽക്ഷോഭത്തിന്​ സാധ്യതയുള്ളതിനാൽ 16വരെ കേരള തീരത്ത്​ മത്സ്യബന്ധനം നിരോധിച്ചു.

ബിജെപിക്ക് സിറോ ബാലൻസ്, നേതാക്കൾക്ക് കോടികളുടെ ആസ്തി