യൂ​റോ ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ജ​യം ഇ​റ്റ​ലി​ക്ക്

0
131

 

യൂ​റോ ക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​റ്റ​ലി​ക്ക് ജ​യം. റോ​മി​ലെ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഇ​റ്റ​ലി തോ​ൽ​പ്പി​ച്ചു. സി​റോ ഇ​മ്മൊ​ബീ​ലെ, ലൊ​റ​ൻ​സോ ഇ​ൻ​സി​നെ എ​ന്നി​വ​ർ ഇ​റ്റ​ലി​ക്കാ​യി ഗോ​ൾ നേ​ടി.

പാ​സിം​ഗി​ലും ഷോ​ട്ടു​ക​ളി​ലും സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് ഇ​റ്റ​ലി​യു​ടെ ജ​യം. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്.
ഇ​റ്റ​ലി​യു​ടെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം ജ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ 28 മ​ത്സ​ര​ങ്ങ​ളി​ലും ടീം ​തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഇ​റ്റ​ലി​യു​ടെ അ​ടു​ത്ത മ​ത്സ​രം.