മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യം തയ്യാറെടുക്കുന്നു

0
89

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തുടനീളം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും.

ഇതുവഴി ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.