ആഗോളതലത്തിൽ ജനങ്ങളുടെ ജീവിതം ദുരിതമാക്കിയ കോവിഡിനെതിരെ ഉത്തർപ്രദേശിൽ ഒരു ക്ഷേത്രം. കൊറോണ മാതാ എന്ന പേരിൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
കൊറോണയ്ക്കെതിരെ നൂറുകണക്കിന് ഗ്രാമവാസികളാണ് ഈ ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത്. കോവിഡിൻറെ നിഴൽപോലും തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാർഥന.
ഗ്രാമവാസികളിൽ പിരിവെടുത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ആര്യവേപ്പിന് അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്.