കോ​വി​ഡി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ‘കൊ​റോ​ണ മാ​താ’ ക്ഷേ​ത്രം , വിഗ്രഹത്തിന് മാസ്ക്

0
72

 

ആഗോളതലത്തിൽ ജനങ്ങളുടെ ജീവിതം ദുരിതമാക്കിയ കോ​വി​ഡി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു ക്ഷേ​ത്രം. കൊ​റോ​ണ മാ​താ എ​ന്ന പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡി​ലാ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ​യ്ക്കെ​തി​രെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ക്കു​ന്ന​ത്. കോ​വി​ഡി​ൻറെ നി​ഴ​ൽ​പോ​ലും ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലും സ​മീ​പ ഗ്രാ​മ​ത്തി​ലും പ​തി​ക്ക​രു​തെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​ന.

ഗ്രാ​മ​വാ​സി​ക​ളി​ൽ പി​രി​വെ​ടു​ത്താ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്യ​വേ​പ്പി​ന് അ​ടി​യി​ലാ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ മാ​താ എ​ന്ന ഒ​രു വി​ഗ്ര​ഹവും തു​റ​ന്ന ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​ഗ്ര​ഹ​ത്തി​ന് മാ​സ്കും ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.