വയനാട്ടിൽ മുഖം മൂടി സംഘത്തിന്റെ ആക്രമണം: പരുക്കേറ്റ വീട്ടമ്മയും മരിച്ചു

0
83

 

വയനാട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം കാവാടം പത്മലയത്തിൽ റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതി (70)യാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കേശവൻ ഇന്നലെ രാത്രി മരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു മുഖം മൂടി അണിഞ്ഞെത്തിയ സംഘമാണ് ഒറ്റപ്പെട്ട വീട്ടിൽ തനിച്ച് കഴിയുന്ന ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചത്. ശബ്ദം കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മോഷണ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.