സ്ത്രീപീഡന പരാതി:തൃശൂരിൽ ഡിസിസി സെക്രട്ടറി അറസ്റ്റിൽ

0
75

 

 

സ്ത്രീയെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി ആമ്പല്ലൂർ വെണ്ടോർ സ്വദേശി എൻ എസ് സരസനെ പുതുക്കാട് സിഐ അറസ്റ്റുചെയ്തു. അളഗപ്പ നഗർ പഞ്ചായത്ത് സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

തന്റെ പിറകെനടന്ന് പീഡിപ്പിക്കുന്നുവെന്നും ഫോൺ വിളിച്ച് അനാവശ്യം പറയുന്നെന്നും വിധവയായ തന്റെ പുനർ വിവാഹാലോചനകൾ മുടക്കുമെന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

നേരത്തെ കോൺഗ്രസ് ന്യൂനപക്ഷ സെൽ ബ്ലോക്ക് ചെയർമാനായിരുന്ന സിജോ പുന്നക്കരയെയും കുടുംബത്തെയും വീട്ടിൽ കയറി തല്ലിയതിനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ആന്റ്സ് കണ്ണമ്പുഴയെ റോഡിൽ തടഞ്ഞുനിർത്തി തല്ലിയതിനും സരസനെതിരെ കേസുണ്ട്.