Wednesday
17 December 2025
30.8 C
Kerala
HomeKeralaസംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും; റവന്യൂ മന്ത്രി

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും; റവന്യൂ മന്ത്രി

 

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുതിയ കെട്ടിടങ്ങള്‍ മാത്രമല്ല ഉദ്ദേശ്യം. സേവനങ്ങളും സ്മാര്‍ട്ടാക്കേണ്ടി വരും. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അഴിമതിയെന്നാല്‍ പണം വാങ്ങല്‍ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസര്‍മാരാണ് പങ്കെടുക്കുന്നത്. ഓരോ സ്ഥലത്തെയും പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നേരത്തേ കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തുടങ്ങിയവരുമായി റവന്യൂ മന്ത്രി കെ രാജന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

 

 

കുഴൽപ്പണത്തിന് പിന്നാലെ വനംകൊള്ളയിലും ബിജെപിയോ

RELATED ARTICLES

Most Popular

Recent Comments