സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനം

0
67

 

 

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് യന്ത്രവൽകൃത മൽസ്യബന്ധന യാനങ്ങളെ ആഴക്കടൽ മൽസ്യബന്ധനത്തിൽ നിന്ന് വിലക്കിയിട്ടുള്ളത്. മൽസ്യങ്ങളുടെ പ്രജനനകാലം എന്നത് കണക്കിലെടുത്താണ് ആഴക്കടൽ മൽസ്യബന്ധനത്തിനുള്ള നിരോധനം.

ബോട്ടുകൾ കടലിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രധാന തുറമുഖങ്ങളിൽ മറൈൻ എൻഫോഴ്സ്മെൻറ് പരിശോധന ശക്തമാക്കി.

ഇതര സംസ്ഥാന ബോട്ടുകൾ നിരോധനം ആരംഭിക്കും മുമ്പ് തീരം വിടാൻ നിർദേശം നൽകി. ഇൻബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും നിരോധനം ബാധകമല്ല.

നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ ആശ്വാസ പദ്ധതിയിൽനിന്ന് ധനസഹായം വിതരണം തുടങ്ങി. കുടുംബങ്ങൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് ഭക്ഷ്യധാന്യക്കിറ്റ് നൽകും.