ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ തിരച്ചലിൽ കർണ്ണാടക മദ്യം കണ്ടെത്തി

0
63

കണ്ണൂർ കുത്തുപറമ്പ  മാങ്ങാട്ടിടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ കർണ്ണാടക മദ്യം കണ്ടെത്തി. മൂന്നാംപീടിക കണ്ടേരിയിലെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിൽ നിന്നാണ് 17 ലിറ്റർ വ്യജമാദ്യം കണ്ടെത്തി എക്‌സൈസ് വകുപ്പിനെ ഏൽപ്പിച്ചത്.

നിരന്തരമായി വാഹനങ്ങൾ വന്ന് പ്രദേശത്ത് തമ്പടിക്കുന്നതിൽ സംശയം തോന്നിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ എൻ ജിജിത്ത്, യു സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

തുടർന്ന് പിണറായി റേഞ്ച് എക്‌സൈസിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരായ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം പി പ്രമോദ്,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ യു ഷാജി, പ്രിവൻറീവ് ഓഫീസർ വി നസീർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ്,പി ശരത്ത് തുടങ്ങിയവർ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയും മദ്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രദേശത്തെ അരാജകത്വ പ്രവർത്തനങ്ങൾ തടയാൻ മുന്നിട്ട് നിന്ന ഡിഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ തിരച്ചലിൽ കർണ്ണാടക മദ്യം കണ്ടെത്തി