ബെന്നിച്ചൻ തോമസ് ചീഫ് വൈൽഡ്ലൈഫ് വാർഡനായി ചുമതലയേറ്റു

0
74

കേരളത്തിൻ്റെ പുതിയ വൈൽഡ് ലൈഫ് വാർഡനായി ബെന്നിച്ചൻ തോമസ് ചുമതലയേറ്റു.
വനം ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെൻറ് )
ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇദ്ദേഹം കേരള കേഡറിലെ 1988 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 33 വർഷക്കാലം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

നിലമ്പൂർ ഡിഎഫ്ഒ ആയി സർവീസിൽ പ്രവേശിപ്പിച്ച ഇദ്ദേഹം തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, ഇക്കോ ഡെവലപ്മെൻറ് ഓഫീസർ, ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, അഡീ.പി സിസിഎഫ് (എഫ്.എൽ.ആർ) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോന്നി, കോട്ടയം
എന്നിവിടങ്ങളിലെ ഡി.എഫ്.ഒ. ആയിരുന്നു. സംസ്ഥാന നിർമിതി കേന്ദ്രത്തിൻ്റെ അഡി.ഡയറക്ടർ, കേരള വനവികസന കോർപ്പറേഷൻ എം.ഡി എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്.