BIG BREAKING… തൃശൂരിൽ ബിജെപി നേതാവിന് അടി കിട്ടിയത് സ്ത്രീ വിഷയത്തിലോ ? ജില്ലയിൽ വ്യാപക പ്രതിഷേധം

0
83

അനിരുദ്ധ്.പി.കെ

തൃശൂരിൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതാവിനെ പ്രവർത്തകർ മർദിച്ച സംഭവം കൂടുതൽ വിവാദത്തിലേക്ക്. സംസ്ഥാന നേതാവിനെ അണികൾ തല്ലിച്ചതച്ചത് സ്ത്രീ വിഷയത്തിലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ള നേതാവിനെതിരെ തൃശൂർ ജില്ലയിൽ ബിജെപിക്കുള്ളിൽ വ്യാപക പ്രതിഷേധം. നിരവധി തവണ പരാതി നൽകിയിട്ടും ഈ നേതാവിനെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നത് അണികളെയും ജില്ലാ നേതൃത്വത്തെയും നിരാശയിലാക്കിയിരിക്കുകയാണ്. നേതാവിന്റെ പേര് വിവരം പുറത്ത് വിട്ട്, സംഘടനയിൽ നിന്നും പുറത്താക്കണം എന്നാണ് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളുടെയും അണികളുടെയും ആവശ്യം.അതേസമയം വി.മുരളീധരന്റെയും, കെ.സുരേന്ദ്രന്റെയും പ്രിയപ്പെട്ടവനായ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. കുഴൽപ്പണ കേസിൽ ഉൾപ്പടെ നിരവധി വിഷയങ്ങൾ, ജില്ലയിലെയും സംസ്ഥാനത്തെയും ബിജെപി സംഘടനാ സംവിധാനത്തിനും പ്രവർത്തകർക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നാട്ടിലിറങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാവ് തൃശൂരിലെത്തി തെമ്മാടിത്തരം കാണിച്ചതെന്നും ബിജെപി ജില്ലാ നേതാക്കൾ കുറ്റപ്പെടുത്തി.

പ്രവർത്തകരുടെയും, സംഘടനയുടെയും പേരും, അഭിമാനവും നശിപ്പിക്കുന്ന പ്രവർത്തിയാണ് സംസ്ഥാന നേതാവ് ചെയ്‌തെന്നും ശക്തമായ നടപടി വേണമെന്നും പ്രവർത്തകർക്കിടയിൽ ശക്തമായ അഭിപ്രായം നിലനിൽക്കുന്നുണ്ട്. ദുർനടപ്പിനാണ് നേതാവിന് തല്ലുകിട്ടിയതെന്നും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രത്യാഘാതം സംഘടന നേരിടേണ്ടി വരുമെന്നും മുറുമുറുപ്പുണ്ട്. വിഡിയോ ഉൾപ്പടെയുള്ള ശക്തമായ തെളിവുകളോടെ പരാതി നൽകിയിട്ടും നടപടിയില്ല. കള്ളപ്പണ കേസിനൊപ്പം സ്ത്രീവിഷയം കൂടി വിവാദമായതോടെ സംസ്ഥാന നേതാവിനെ പുറത്താക്കണമെന്നതിൽ കുറഞ്ഞ് ഒരു സന്ധിക്കുമില്ലെന്നാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.സംസ്ഥാന നേതാവിന്റെ പേര് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിക്കൊണ്ട് ജില്ലയിൽ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് നടത്തുന്നത്.