കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരികെ കൊണ്ടുവന്ന് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും കരുണാനാധിയും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഒന്‍ഡ്രിയ അരസ് മാറി മാത്തിയ അരസ് (കേന്ദ്രസര്‍ക്കാര്‍) എന്ന വാക്കിലേക്ക് എത്തുകയായിരുന്നു. സ്റ്റാലിന്‍ അധികാരത്തില്‍ വന്നതോടെയാണ് ഈ വാക്ക് വീണ്ടും കൊണ്ടുവന്നത്. ഒന്‍ഡ്രിയ അരസ് തിരികെ കൊണ്ടുവന്ന തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തില്‍ കേന്ദ്രത്തിന് അമര്‍ഷമുണ്ട്.