ഉപരാഷ്ട്രപതിക്ക് പിന്നാലെ ആർഎസ്എസ് മേധാവി മോഹൻഭഗവതിന്റെ ബ്ലൂ ടിക്കും ട്വിറ്റർ നീക്കി

0
90

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ബ്ലൂടിക്ക്​ ട്വിറ്റര്‍ ഒഴിവാക്കി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കിയതിനുപിന്നാലെയാണ് മോഹൻ ഭഗവതിന്റെ ഹാൻഡിലിൽ നിന്നും ടിക്ക് ഒഴിവാക്കിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ആർഎസ്എസ് നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ആര്‍‌എസ്‌എസിന്റെ ഔദ്യോഗിക ഹാൻഡിലിൽ ബാഡ്‌ജുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 20.76 ലക്ഷം ഫോളോവേഴ്‌സാണ് മോഹൻ ഭഗവതിനുള്ളത്.

ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണഗോപാല്‍, അരുണ്‍കുമാര്‍ എന്നിവരുടെയും മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യജി ജോഷി, സുരേഷ് സോണി (മുന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി), നിലവിലെ സമ്പർക്ക പ്രമുഖ് അനിരുദ്ധ ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളിലെയും വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ ട്വിറ്റർ നേരത്തെ നീക്കിയിരുന്നു.