20000 കോടിയുടെ കോവിഡ് പാക്കേജ്; തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ്, കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പദ്ധതി

0
42

 

കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നൽകിക്കൊണ്ട് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടർച്ചയാണിത്.

പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ, പുതുക്കിയ ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ബാലഗോപാൽ പ്രശംസിച്ചു. വികസന കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ബജറ്റാണ് ഐസക് അവതരിപ്പിച്ചത്.

അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നടപ്പാക്കുമെന്ന് വ്യക്തമാക്കി. കേരള ഭരണത്തിൽ ജനാധിപത്യവൽകരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം കൂടി വന്നപ്പോൾ ഒന്നാം പിണറായി സർക്കാർ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു അതെല്ലാം മറികടന്നുള്ള വിജയമാണ് എൽഡിഎഫ് നേടിയത്.

ഒന്നാം പിണറായി സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി. പുതിയ സർക്കാരും പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കും. കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും വിനയായി- ബാലഗോപാൽ ബജറ്റ് അവതരണത്തിന് മുമ്പായി പറഞ്ഞു.

കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ രണ്ടാം പാക്കേജ്

ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി

സൗജന്യ വാക്സിന് ആയിരം കോടി

വാക്സിൻ വിതരണത്തിന് 500 കോടി

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി

വാക്സിൻ ഗവേഷണത്തിന് പത്തുകോടി

ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റുകൾ

എല്ലാ പിഎച്ച്സി കളിലും സിഎച്ച്സികളിലും ഐസൊലേഷൻ കിടക്കകൾ

150 മെട്രിക്ക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റുകൾ തുടങ്ങും

ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാൻ 2500 കോടി

18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കാൻ 1000 കോടി

സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും സൗജന്യ വാക്സിൻ ഉടൻ ലഭ്യമാക്കും

പകർച്ച വ്യാധികൾ തടയുന്നതിനായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്കുകൾ

കുടുംബശ്രീ വഴി ആയിരം കോടിയുടെ വായ്പ പദ്ധതി

കടൽഭിത്തി നിർമാണത്തിനായി കിഫ്‌ബി വഴി 2300 കോടി