Wednesday
17 December 2025
26.8 C
Kerala
HomeKeralaമന്ത്രി സജി ചെറിയാൻ ഇടപെട്ടു ,ഖത്തറിൽ മലയാളികളടക്കമുള്ള മത്സ്യതൊഴിലാളികൾ ജയിൽ മോചിതരായി

മന്ത്രി സജി ചെറിയാൻ ഇടപെട്ടു ,ഖത്തറിൽ മലയാളികളടക്കമുള്ള മത്സ്യതൊഴിലാളികൾ ജയിൽ മോചിതരായി

 

ഇറാനിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തറിൽ അറസ്റ്റിലായ നാല് മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികൾ ജയിൽമോചിതരായി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഡൽഹി നോർക്ക ഓഫീസ് മുഖാന്തിരം ഖത്തർ ഇന്ത്യൻ എംബസി അധികൃതരുമായി നടത്തിയ അടിയന്തിര ഇടപെടലുകളെ തുടർന്നാണ് ഇരുപത് തമിഴ്‌നാട് സ്വദേശികളും നാല് മലയാളികളും അടങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് ജയിൽ മോചിതരാകാൻ കഴിഞ്ഞത്.

ഖത്തർ ജയിലിൽ നിന്ന് മോചിതരായ ഇവർ മൽസ്യ ബന്ധനത്തിന് പുറപ്പെട്ട ഇറാനിൽ സുരക്ഷിതരായി തിരികെയെത്തി.വിവിധ മൽസ്യ തൊഴിലാളി സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാൻ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടത്.

തിരുവനന്തപുരം പൂവ്വാർ സ്വദേശി സെബാസ്റ്റ്യൻ (20) അടിമലതുറ സ്വദേശി സിൽവ ദാസൻ (33) കൊല്ലം പള്ളിതോട്ടം സ്വദേശി സ്റ്റീഫൻ (42) ,മൂതാക്കര സ്വദേശി ലേഫസ് (42) എന്നിവരാണ് ഖത്തറിൽ ജയിൽ മോചിതരായ മലയാളികൾ. ഇറാൻ സ്വദേശി ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസിൻ, യാഖൂബ് എന്നി രണ്ട് ബോട്ടുകളിൽ ഇറാനിൽ നിന്ന് മാർച്ച് 22 നാണ് ഇവർ മൽസ്യബന്ധനത്തിന്പുറപ്പെട്ടത്.

മാർച്ച് 25 നാണ് ഖത്തർ റാസ ലഫാൻ പോലീസ്, സമുദ്രാർത്തി ലംഘിച്ചു എന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഏപ്രിൽ 19ന് 50,000 ഖത്തർ റിയാൽ വീതം പിഴ ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments