ചൈനീസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി ജോ ബൈഡൻ

0
30

 

സുരക്ഷ പ്രശ്നങ്ങളുടെ പേരിൽ 59 ചൈനീസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് സർക്കാരുമായി അടുത്തുനിൽക്കുന്ന 59 കമ്പനികൾക്കാണ് വിലക്ക്. ഓഗസ്റ്റ് രണ്ടു മുതൽ വിലക്ക് നിലവിൽ വരും. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ഇക്കാര്യത്തിൽ പിന്തുടരുന്നത് എന്നതാണ് ശ്രദ്ധേയം.

ചാരവൃത്തി, വിവരങ്ങൾ ചോർത്തൽ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം.

ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ മൊത്തത്തിൽ ബാധിച്ചിരുന്നു. ബൈഡൻ അധികാരമേറ്റത്തോടെ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടർന്നത്. ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിലും വിലക്കേർപ്പെടുത്തിയിരുന്നു.