രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്

0
74

 

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിനു ധനമന്ത്രി കെ എൻ ബാലഗോപാലാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈയ്യാളുന്നത്.

കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന് ആദ്യബജറ്റ് തയ്യാറാക്കാൻ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിന് 42 ദിവസം കിട്ടിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ ബദൽ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണ, കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാറിന്റെ ഭരണ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ വലിയ മാറ്റങ്ങൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിപണിയെ ചലിപ്പിക്കാൻ ജനങ്ങളുടെ കൈയിൽ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടു തന്നെ ഇടതുമുന്നണിയുടെ പ്രകടപത്രികയുടെ കാഴ്ചപ്പാടുകൾ ഉയർത്തിപിടിച്ചായിരിക്കും ബജറ്റിലെ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നത്.

എന്നാൽ കോവിഡിന്റെ രണ്ടാം വരവിലും വരാൻ പോകുന്ന മൂന്നാം തരംഗത്തെയും മുൻകൂട്ടി കണ്ട് ജനങ്ങളുടെ ആരോഗ്യപരമായ മേഖലകളിൽ പ്രഥമ പരിഗണന നൽകുന്നത് പ്രതീക്ഷിക്കാം. കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനും ഊന്നൽ വർധിക്കാം. കൂടാതെ ഈ സാഹചര്യത്തിൽ അടങ്കലിൽ ഗണ്യമായ വർധന ആവശ്യമാകും. ജീവനോപാധി നിലച്ചവർക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.