മൽസ്യബന്ധന തുറമുഖ പ്രവേശന കവാടത്തിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

0
94

വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി അദാനി പോർട്‌സ് കമ്പനി അധികൃതരും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് അടിയന്തിരമായി മണ്ണ് നീക്കാനുള്ള തീരുമാനം ഉണ്ടായത്.

തുടർന്ന് തീരദേശ സേന, മൽസ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്,അദാനി പോർട്‌സ് കമ്പനി സുരക്ഷാ വിഭാഗം എന്നിവർ യോജിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൂറ്റൻ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്താൽ മണ്ണ് നീക്കം ചെയ്തു. മണ്ണു മാന്തി യന്ത്രം ബാർജിൽ എത്തിച്ചു വാർഫിൽ അടുപ്പിക്കാൻ തീരദേശ സേനയുടെയും മൽസ്യത്തൊഴിലാളികളുടെയും സഹായം ഉപകരിച്ചു.

രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച മണ്ണ് നീക്കൽ പ്രവർത്തി തുടരുകയാണ്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടും