കാലവർഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്,4 ജില്ലകളിൽ യെല്ലോ അലർട്ട്

0
78

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എന്നാല്‍ കാലവര്‍ഷമെത്തുന്നതിന്റെ സൂചനകള്‍ രൂപപ്പെടാത്തതിനാല്‍ മണ്‍സൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

കാലവര്‍ഷത്തിന്റെ ഭാ​ഗമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും മഴ പ്രതീക്ഷിക്കാം. അറബി കടലിലെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുന്നതായും കേരളത്തിന് മുകളിലും അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലകളിലും മഴ മേഘങ്ങള്‍ രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു