ജനങ്ങൾക്കൊപ്പം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ

0
81

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ . വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് പുതിക്കിയായിരിക്കും അവതരിപ്പിക്കുക. സർക്കാറിന്റെ ഭരണ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ വലിയ മാറ്റങ്ങൾ ആവശ്‌സമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ബജറ്റിൽ പ്രത്യേക മാജിക്ക് ഒന്നുമില്ലെന്നും ജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് കാര്യങ്ങളെല്ലാം ചെയ്യുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കോവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ മികച്ച പരിഗണനയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.