സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് തുടങ്ങി ; മെമു, എക്സ്പ്രസ് ട്രെയിനുകൾ പുനരാരംഭിച്ചു

0
32

റെയിൽവേ കൂടുതൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു. മെയ് 31 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

ഈ കാലയളവ് കഴിഞ്ഞതോടെയാണ് മെമു, എക്സ്പ്രസ് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചത്.കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ തീരുമാനം.

06013/ 06014 ആലപ്പുഴ–കൊല്ലം–ആലപ്പുഴ മെമു,
06015 /06016 എറണാകുളം–ആലപ്പുഴ–എറണാകുളം മെമു,
06017 / 06018 ഷൊർണൂർ–എറണാകുളം–ഷൊർണൂർ മെമു എന്നിവ ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങി.

കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി ചൊവ്വാഴ്ച സർവീസ് തുടങ്ങി.
 06350 നിലമ്പൂർ–കൊച്ചുവേളി ട്രെയിൻ ബുധനാഴ്ച സർവീസ് തുടങ്ങും.
06167 / 06168 തിരുവനന്തപുരം –ഹസ്രത് നിസാമുദ്ദീൻ–തിരുവനന്തപുരം,
06161 /06162 എറണാകുളം–ബനസ്വാടി–എറണാകുളം,
 02646/02645 കൊച്ചുവേളി–ഇൻഡോർ–കൊച്ചുവേളി,
06164 / 06163 കൊച്ചുവേളി–ലോമാന്യതിലക്–കൊച്ചുവേളി,
 06336 06335 നാഗർകോവിൽ–ഗാന്ധിധാം–നാഗർകോവിൽ എന്നീ പ്രതിവാര ട്രെയിനുകൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.