ജസ്റ്റീസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഇന്ന് ചുമതലയേൽക്കും

0
88

 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുൺ കുമാർ മിശ്ര ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എച്ച് എൽ ദത്തുവിൻറെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാർശ ചെയ്തത്. അരുൺ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച് സമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.

ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മഹേഷ് മിത്തൽ കുമാർ, ഇൻറലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജീവ് ജയിൻ എന്നിവരെ കമ്മീഷൻ അംഗങ്ങളായി നിയമിക്കാനും യോഗം തീരുമാനിച്ചു.