കേരളത്തിൽ കാലവർഷം നാളെ , മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നു നിർദേശം

0
25

 

തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽയെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ ഏഴ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നും നിർദ്ദേശമുണ്ട്.