ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 7 മരണം; 2 വീടുകൾ തകർന്നു

0
85

 

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സ്‌ഫോടനത്തിൽ 2 വീടുകൾ പൂർണമായും തകർന്നു. എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തഥേർകപൂർവ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.